വയനാട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് വേള്‍ഡ് റോളര്‍ ഗെയിംസിലേക്ക് യോഗ്യത
ബത്തേരി:വിശാഖപട്ടണത്ത ഡിസംബര്‍ 15 മുതല്‍ 23 വരെ നടന്ന നാഷണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി ഇന്‍ലൈന്‍ സ്പീഡ് സ്ലാലം ഇനത്തില്‍ ബത്തേരി സ്വദേശി ഡോണ്‍ കുഞ്ഞുമോനും, ഇന്‍ലൈന്‍ ക്ലാസിക്ക് സ്ലാലം ഇനത്തില്‍ മാനന്തവാടി സ്വദേശിനി അനു ഫെലിക്സും ബ്രോണ്‍സ് മെഡലുകള്‍ കരസ്ഥമാക്കി. ഇരുവരും വേള്‍ഡ് റോളര്‍ ഗെയിംസിലേക്ക് യോഗ്യത നേടുകയും ചെയ്തു.ഈ ഇനത്തില്‍ ദേശീയ തലത്തിലേക്ക് യോഗ്യത നേടുന്ന കേരളത്തിലെ ആദ്യ പെണ്‍കുട്ടിയാണ് അനു ഫെലിക്സ്.നാഷണല്‍ കോച്ച് എസ്. ബിജു കൊല്ലത്തിന്റെ കീഴില്‍ പരിശീലനം ലഭിച്ചുവരുന്നവരും,കോതമംഗലം മാര്‍ ബസേലിയോസ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളുമാണ് ഇവര്‍. ബത്തേരി പുതുപറമ്പില്‍ കുഞ്ഞുമോന് ജെസ്സി ദമ്പതികളുടെ മകനാണ് ഡോണ്‍. മാനന്തവാടി വട്ടക്കുടിയില്‍ ഫെലിക്സ് ബിന്ദു ദമ്പതികളുടെ മകളാണ് അനു ഫെലിക്സ് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍