വലയ സൂര്യഗ്രഹണം കാണാന്‍ ആയിരങ്ങളെത്തി
പുല്‍പ്പള്ളി:വലയ സൂര്യഗ്രഹണം കാണാന്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരങ്ങളെത്തി.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,ലൈബ്രറി കൗണ്‍സില്‍ ആസ്ട്രാ വയനാട്,കുടുംബശ്രീ മിഷന് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വലയ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കിയത്.രാവിലെ 8 മണി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് എത്തിയത്.ജില്ലയിലെ മറ്റ് പ്രദേശങ്ങളെക്കാള്‍ വ്യക്തമായി വലയ സൂര്യഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകര്‍. മഞ്ഞും മഴക്കാറും ഉണ്ടായെങ്കിലും 9 മണി മുതല്‍ ഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ സാധിച്ചു.വലയ ഗ്രഹണം കാണാന്‍ എത്തിയവര്‍ക്ക് സൗരക്കണ്ണടകള്‍,പിന് ഹോള്‍ ക്യാമറകള്‍ സൂര്യദര്‍ശിനികള്‍ തുടങ്ങി സൗകര്യം സംഘാടകര്‍ ഒരുക്കിയിരുന്നു.തല്‍സമയ ഗ്രഹണ ദൃശ്യ വിശദ്ധീകരണവും പുസ്തക ചര്‍ച്ചയും നാടന്‍ പാട്ടും മറ്റ് കലാപരിപാടികവും ക്രമീകരിച്ചിരുന്നു.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മുഴുവന്‍ വായനശാലകളിലും വിദ്യായലയങ്ങളിലും വലയ സൂര്യഗ്രഹണം സംഗമം കാണാന്‍ സംഘാടകര്‍ സൗകര്യം ഒരുക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്വലയ ഗ്രഹണം പുല്‍പ്പള്ളി മേഖലയിലാണ് കാണാന്‍ സാധിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍