പൗരത്വ ഭേദഗതി നിയമം;ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
ചീരാല്‍:പൗരത്വ ഭേദഗതി നിയമം,ഭരണഘടനാ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ജനകീയ അവബോധം വളര്‍ത്തുന്നതിനായി ചീരാല്‍ വില്ലേജ് ജനകീയ കൂട്ടായ്മ രൂപീകരിച്ചു. നിലവില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി കേവലം ഒരു മത വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലന്നും,രാജ്യത്തിന്റെ നിലനില്‍പ്പിനും സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും യോഗം വിലയിരുത്തി.ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. നെന്മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. രാജഗോപാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ടി. ബേബി ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി.കെ തങ്ങള്‍ ,മല്ലികാ സോമശേഖരന്‍ ,മിനി തോമസ് ,സി. ശിവശങ്കരന് (സി പി ഐ എം ) ,എം കെ രവീന്ദ്രന് ഗ്രകോണ്ഗ്രസ് ഐ) , സി. അബ്ദുള്‍ അസിസ് ( ഐ. യു എം എല്‍ ) , കെ.വി. വിനീത് (സി.പി. ഐ) , അഫ്സല് വി.എ (യൂത്ത് കോണ്‍ ഗ്രസ്) , ജാഫര്‍ സാദിഖ് ( ഡി.വൈ. എഫ്. ഐ) , കെ. വി ശശി , ഷൗക്കത്ത് അല്‍ ഹസനി , സുരേഷ് എം എ ,മുസ്തഫ കണ്ണോത്ത് ,എന്‍ സിദ്ദീഖ് ,അബ്ദുള്‍ റഹിം കെ , സാജിദ് എം. പി. എന്നിവര്‍ സംസാരിച്ചു.ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കെ. രാജഗോപാല്‍ ചെയര്‍മാനായും ,വി.ടി. ബേബി കണ്‍വീനറായും ആയി 26 അംഗ കമ്മിറ്റി രൂപീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍