കടുവയുടെ ആക്രമണം;ഇരയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണം: എസ്.ടി മോര്‍ച്ച
ബത്തേരി:ബത്തേരി വടക്കനാട് ആദിവാസി വൃദ്ധനെ കടുവ കൊന്നുതിന്നുമെന്ന വാര്‍ത്ത വായനാടന്‍ ജനതയെ ഞെട്ടിക്കുന്നതാണെന്ന് എസ്. ടി മോര്‍ച്ച സംസ്ഥാനധ്യക്ഷന്‍ മോഹന്‍ദാസ് പ്രസ്താവിച്ചു.വന്യമൃഗ ശല്ല്യത്താല്‍ പൊറുതിമുട്ടിയ വനവാസി സമൂഹം കടുത്ത മാനസിക സംഘര്‍ഷത്തിലാണ് ഈ കാലമത്രയും കഴിഞ്ഞിരുന്നത്.സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് ഈ കാര്യത്തിലുണ്ടായിരിക്കുന്നത്.കടുവയുടെ ആക്രമണത്തിന് ഇരയായ വൃദ്ധന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗ ഭീക്ഷണിയില്‍ നിന്നും വയനാടന്‍ ജനതയ്ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാവാശ്യമായ നടപടി സ്വികരിക്കണമെന്നും മോഹന്‍ദാസ് പ്രസ്താവിച്ചു.അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിച്ച് നേതൃത്യം നല്‍കുമെന്നും എസ് ടി മോര്‍ച്ച സംസ്ഥാനഅദ്ധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍