എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ അംഗന്‍വാടി പെയിന്റടിച്ച് നല്കി
പുല്‍പ്പള്ളി:പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അക്ഷര സമൃദ്ധി എന്ന സന്ദേശത്തിന്റെ ഭാഗമായി വെട്ടിക്കകവല അംഗണ്‍വാടി പെയിന്റടിച്ച് ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ച് നല്കി.ശശിമല ഗവണ്മെന്റ് യുപി സ്കൂളില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഭാഗമായായിരുന്നു പരിപാടി.ഗ്രാമപഞ്ചായത്തംഗം റഷീദ പ്രദിഷ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ടി.സന്തോഷ്,പ്രോഗ്രാം കോഡിനേറ്റര്‍ എം. വൈ നിഷ,ടി.അനൂപ്,അനീഷ് കെ.ആന്റണി,ടി.എസ് വിഷ്ണു,ജുനൈദ്,എറിക് ജോണ്‍,ജിതിന്, സി.ആനന്ദ്,ജിസ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍