ചുമര്‍ചിത്ര ശില്‍പ്പശാലയും,പ്രദര്‍ശനവും
പുല്‍പ്പള്ളി:ചുമര്‍ചിത്ര ശില്‍പ്പശാലയും പ്രദര്‍ശനവും സ്നേഹജ്വാല സൈസെറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 27,28 തീയ്യതികളില്‍ പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്ക്കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാടന്‍ കലാരംഗത്ത് ഏറെ പ്രശസ്തി നേടിയ തൃക്കരിപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍ഫ് കെറ്റലിന്റെയും ഫോക് ലാന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'തുഷാര വര്‍ണ്ണം 2019' എന്ന പേരിലാണ് ശില്‍പ്പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്.രണ്ട് വര്‍ഷമായി കലകളിലൂടെ സ്ത്രീ ശാക്തീകരണം പദ്ധതിയുടെ ഭാഗമായി 3000 സ്ത്രീകളെ വിവിധ സ്ഥലങ്ങളില്‍ മ്യൂറല്‍ പെയിന്റിംഗ് അഭ്യസിച്ച് വരികയാണ്.ഫോക്ലാന്റ് പ്രശസ്ത മ്യൂറല്‍ ചിത്രകാരന് കെ ആര് ബാബുവിന്റെ നേതൃത്വത്തില്‍ ശബരീശന്,വിജേഷ് ദ്വാരക,പ്രദീഷ് മേലൂര്‍,മിഥുന് ബാബു, വിജില്‍ സി.പി,രഞ്ജിത്ത്,ഷിബുരാജ്,പ്രിയ ഗോപാല്‍ തുടങ്ങിയ 30 ഓളം കലാകരാന്മാരാണ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുക.ഡിസംബര്‍ 27 വെള്ളിയാഴച 10.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും .വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍,സന്തോഷ്,ിപിക എസ് മേനോന് ,ശിവാക് എസ് മേനോന് എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സിസ്റ്റര്‍ റോസ് ബെല്‍,സിസ്റ്റര്‍ ലിസ്ബെല്, സിസ്റ്റര്‍ അര്‍പ്പിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍