സെറ്റോ പണി മുടക്ക് നോട്ടീസ് നല്കി
ബത്തേരി:സ്റ്റേറ്റ് എംപ്ലോയ്സ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ജനുവരി 8 ന് നടത്തുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി എന്‍.ജി.ഒ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്കി.ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ പ്രസിഡണ്ട് ശശികുമാര്‍ വിശദീകരണം നടത്തി.മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനമായി എത്തിയാണ് നോട്ടീസ് നല്‍കിയത്.പ്രകടനത്തിന് കെ.എ ഉമ്മര്‍, സി.കെ.ജിതേഷ്, എം.സി.വില്‍സണ്‍, അബ്ദുള്‍ ഗഫൂര്‍,എം.സി. ജോസഫ്,ഇ.എം.സുമേഷ്,വിനോദ്,ബി ജോഷ്, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്കി.വൈത്തിരി താലൂക്ക് ഓഫീസില്‍ എന്‍.ജി.ഒ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.എ.മുജീബ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജിതേഷ്.സി.കെ,കെ.പി.എസ്.ടി വൈത്തിരി ഉപജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജേഷ് മാസ്റ്റര്‍ എന്നിവരുടേ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനു ശേഷം എന്‍.ജി.ഒ അസോസിയേഷന് വൈത്തിരി ബ്രാഞ്ച് പ്രസിഡണ്ട് പി.ടി.സന്തോഷ് പണിമുടക്ക് നോട്ടീസ് നല്കി.പ്രകടനത്തിന് അബ്ദുള്‍ മുനീര്‍, എന്‍.കെ.ശിവരാമന്, ജെയിംസ് കുര്യന്, ബെന്‍സി ജേക്കബ്ബ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍