കാര്‍ഷിക സെമിനാറും പച്ചക്കറിത്തൈ വിതരണവും
പുല്‍പ്പള്ളി:ദേശീയ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെയും ഷെഡ് സ്വരാജ് ലൈബ്രറി & റീഡിംഗ് റൂമിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും പച്ചക്കറിത്തൈ വിതരണവും സംഘടിപ്പിച്ചു.ലൈബ്രറി പ്രസിഡണ്ട് സി പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.പൂതാടി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുബ്രഹ്മണ്യന് സെമിനാര്‍ അവതരിപ്പിച്ചു.നാഷണല്‍ യൂത്ത് വോളന്റിയര്‍ കെ.എ അഭിജിത്ത്,ലൈബ്രറി സെക്രട്ടറി റെജി പുളിങ്കുന്നേല്‍,പി.വൈ എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍