പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന ദേവാലയ തിരുനാള്‍
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ എസ്തഫാനോസിന്റെയും തിരനാള്‍ ഡിസംബര്‍ 26 മുതല്‍ 28 നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഡിസംബര്‍ 26 ന് രാവിലെ 7 മണിക്ക് കൊടിയേറ്റ്,വിശുദ്ധ കുര്‍ബ്ബാന,സെമിത്തേരി സന്ദര്‍ശനം എന്നിവക്ക് ഫാ: മാത്യു പാറത്തോട്ടുംകരയില് നേതൃത്വം നല്കി.27 ന് വെള്ളിയാഴച 6.45 ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4.45 ന് ജപമാല 5.30ന് വിശുദ്ധ കുര്‍ബ്ബാന എന്നിവക്ക് ഫാ.സിബി ചേലയ്ക്കാപ്പള്ളിയും തുടര്‍ന്ന് നടക്കുന്ന പ്രദക്ഷിണത്തിന് ഫാ.അനിഷ് മാവോലി പുത്തന്‍പുരയില്‍ നേതൃത്വം നല്‍കും.തിരുന്നാള്‍ സന്ദേശം ഫാ: ഷെല്‍ട്ടണ്‍ അപ്പോഴിപ്പറമ്പില്‍, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം ഫാ: സ്റ്റീഫന്‍ ചീക്കപ്പാറയില്‍ നേതൃത്വം നല്‍കും 28ന് ശനിയാഴ്ച 6.45 ന് വിശുദ്ധ കുര്‍ബ്ബാന 9.30 ന് തിരുന്നാള്‍ റാസ ഫാ: ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ.ബിജു തറയില്‍, ഫാ. ഷിജോ കുഴിപ്പള്ളില്‍, ഫാ: ജോമോന് കുന്നക്കാട്ടു തടത്തില്‍, ഫാ: സിജോ മരങ്ങാട്ടില്‍ കാര്‍മ്മികത്വം വഹിക്കും വചന സന്ദേശം ഫാ: ബിജു തറയില്‍, പ്രദിക്ഷിണം പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം ഫാ. ചാണ്ടി പുനക്കാട്ട് തുടര്‍ന്ന് സ്നേഹവിരുന്ന് നടക്കുമെന്ന് ഭാരാവാഹികളായ ഫാ.മാത്യു പാറത്തോട്ടും കരയില്‍, തോമസ് കുഞ്ചറക്കാട്ട്, ബിനോയ് പുത്തന്‍പുരയ്ക്കല്‍, തങ്കച്ചന് പുതുശേരില്‍, റോജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍