വലയ സൂര്യഗ്രഹണം പോസ്റ്റര്‍ ക്യാമ്പയിന് നടത്തി
പുല്‍പ്പള്ളി:വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റര്‍ ക്യാമ്പയിന് സംഘടിപ്പിച്ചു.ഡിസംബര്‍ 26 ന് കുട്ടികള്‍ക്ക് വലയ സൂര്യഗ്രഹണം ആസ്വദിക്കുന്നതിനായി ബാലസംഘം വേദിയൊരുക്കും.സൂര്യഗ്രഹണത്തെ സംബന്ധിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രം പറയുന്നതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരിയായ അറിവു നല്‍കലാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.ഡിസംബര്‍ 25 ന് കേണിച്ചിറയില്‍ വെച്ച് ഏരിയാ സഹവാസ ക്യാമ്പും സംഘടിപ്പിക്കുംഅമല്ടോമി, എസ്.ശിവപ്രഭ, നൗഫല്‍ നൗഷാദ്,പി.അശ്വിന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍