പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
ബത്തേരി:ബത്തേരി മൂലങ്കാവ് ഗവ.ഹയര്‍സെക്കന്‍ഡറിസ്കൂളിലെ 2007-09 കോമേഴ്സ് ബാച്ച് വിദ്യാര്‍ത്ഥികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.'ഓര്‍മ്മകള്‍ തളിര്‍ക്കുമ്പോള്‍ 2019' എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം റിട്ട.പ്രിന്‍സിപ്പല്‍ തോമസ് ഉദ്ഘാടനം ചെയ്തു.അധ്യാപിക സീമ മുഖ്യപ്രഭാഷണം നടത്തി.രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം അനുഭവം പറച്ചിലും കളി തമാശകളുമായി വൈകുന്നേരം വരെ നീണ്ടു നിന്നു.അടുത്ത സംഗമം 2024 ഡിസംബര്‍ 22 ന് നടത്താന്‍ തീരുമാനിച്ചു.അന്‍ഷാദ്,ഷാക്കിര്‍,ശിഹാബ്,ഹാരിസ് എന്നിവര്‍ സംസാരിച്ചു.പൂര്‍വ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 50ഓളം പേര് സംഗമത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍