ലോകബാങ്ക് ടീം പൂതാടി ജലനിധി പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
പൂതാടി:ശ്രേയസ് സഹായസംഘടനയായി, ജലനിധി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി വിജയകരമായി പൂര്‍ത്തിയാക്കിയ ഗ്രാമപഞ്ചായത്തിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍ ലോകബാങ്ക് ടീം ലീഡര്ആര്.ആര്. മോഹന്‍-ന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ഗവണ്മെന്റ് ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു. ജനകീയ കുടിവെള്ള പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, കാര്യക്ഷമമായ നടത്തിപ്പ്, പരിപാലനം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനാണ് ടീം സന്ദര്‍ശനം നടത്തിയത്. ഗ്രാമപഞ്ചായത്തിലെ കേളമംഗലത്ത് സ്ഥിതിചെയ്യുന്ന സംഘധാര, പൂതാടിയില്‍ പൂര്‍ത്തീകരിച്ച വിളക്കുവെട്ടംകൊല്ലി എന്നീ പദ്ധതികളാണ് സന്ദര്‍ശിച്ചത്. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, നടത്തിപ്പ്, പരിപാലനം എന്നിവ ഗുണഭോക്താക്കളോട് നേരിട്ട് ചോദിച്ചറിയുകയുണ്ടായി. പഞ്ചാബില്‍ നടപ്പിലാക്കുന്ന സമാനരീതിയിലുള്ള കുടിവെള്ളപദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ വിവരങ്ങള്‍ ആരായുകയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന് ജലനിധി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്സി സാബു, മിനി ശശി, ജലനിധി ഉദ്യോഗസ്ഥരായ ജോര്‍ജ്ജ് മാത്യു, എ. യോഹന്നാന്, ശ്രീ. എല്‍ദോ ജോസ്, ശ്രേയസ് ടീം ലീഡര്‍ ഷാജി കെ.വി., ശ്രീദേവി, സമിതി ഭാരവാഹികളായ മഹേഷ്, ജോമോന്, ശിവദാസന്‍, ലത ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍