20 ലിറ്റര്‍ ചാരായവും, 100 ലിറ്റര്‍ വാഷും പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചെതലയം ആറാം മൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ക്രിസ്തുമസ് വില്‍പ്പനക്കായി സൂക്ഷിച്ച് വെച്ച 20 ലിറ്റര്‍ ചാരായവും, 100 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. ആറാം മൈല്‍ പാറക്കല്‍ പി.എം ഷിനോയുടെ വീട്ടില്‍ നിന്നുമാണ് ചാരായവും വാഷും പിടികൂടിയത്. റെയിഡിനിടെ ഷിനോ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയ്യാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, സി.കെ ഷാജി, സി.ഇ.ഒ മാരായ പി.കെ മനോജ് കുമാര്‍, ശശികുമാര്‍ , കെ എസ് സതീഷ് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് ചാരായം പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍