പുല്‍പ്പള്ളി എസ്.എന്‍.ഡി.പി. കോളേജ് സയന്‍സ് ഫെസ്റ്റ് ജനുവരി 10,11 തീയതികളില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി എസ്.എന്‍.ഡി.പി. കോളേജിലെ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജനുവരി 10,11 തീയതികളില്‍ നടത്തുന്ന ചിക്സുലബ് 2കെ20 സയന്‍സ് ഫെസ്റ്റിന്റെ ഫണ്ട് രസീത് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഫിലിപ്സണ്‍ സി. ഫിലിപ്പ് സംഘാടക സമിതി ചെയര്മാന് വിജയന് കുടിലിന് നല്കി ഉദ്ഘാടനം ചെയ്തു.ഫെസ്റ്റിന്റെ ഭാഗമായി സയന്‍സ് എക്സിബിഷന്,വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍,ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തും.പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിജയന് കുടിലില്‍ ചെയര്‍മാനായും, പ്രിന്‍സിപ്പല്‍ ഫിലിപ്സണ്‍ സി. ഫിലിപ്പ് കണ്‍വീനറായും, പ്രിയ ജി. നാഥ് ട്രഷററായും ശ്രാവണ്‍ സിറിയക്ക് പബ്ലിസിറ്റി കണ്‍വീനറായും തിരഞ്ഞെടുത്തു. ഐ.സി. ബാലകൃഷ്ണന്്! എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.പ്രൊഫ. പി. പത്മനാഭന്, ബെന്നി മാത്യു, കെ.പി. ജിതിന് കുമാര്‍, പി.വി. നീതു, നിഖില്‍ കെ. സണ്ണി, ഒ.വി. വീണ, അക്ഷിത മണി, ടി.എസ്. അഖില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍