മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ 24 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി
ബത്തേരി:മുത്തങ്ങ എക്സൈസ്ചെക്പോസ്റ്റില് രാത്രിയിലെ വാഹന പരിശോധനക്കിടയില്‍ കെ.എസ്.ആര്.ടി.സി ബസ്സിലെ യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കടത്തിയ 621.31 ഗ്രാം (77.663 പവന്) സ്വര്‍ണ്ണ ആഭരണങ്ങള്‍ പിടികൂടി. സ്വര്‍ണ്ണം കടത്തിയ മഹാരാഷ്ട്ര കോലാപ്പൂര്‍ കാര്‍വീര്‍ അര്ജുന് മാണിക് (25) നെ കസ്റ്റഡിയിലെടുത്തു.വിപണിയില്‍ 24 ലക്ഷത്തോളം വിലവരുന്ന പ്രസ്തുത സ്വര്‍ണ്ണം മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു.സ്വര്‍ണ്ണം വയനാട് ജി.എസ്.ടി ഇന്റലിജന്റ്സ് വിഭാഗത്തിന് കൈമാറി.മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് സര്‍ക്കിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എം. ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീം, പ്രിവന്റീവ്ഓഫീസര്‍മാരായ കെ. ശശി, കെ. എം. സൈമണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു.വി, അജേഷ് വിജയന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍