പുല്‍പ്പള്ളി സീതാ ദേവി ലവകുശ ക്ഷേത്ര ആറാട്ട് മഹോല്‍സവം ജനുവരി 2 മുതല്‍ 8 വരെ
പുല്‍പ്പള്ളി: ശ്രീ പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം സീതാദേവി ലവ കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി രണ്ടു മുതല്‍ എട്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി രണ്ടിന് വൈകീട്ട് 5 ,മണിക്ക് ആശ്രമക്കൊല്ലി വാല്മീകി ആശ്രമത്തില്‍ ആചാര്യ ദര്‍ശനം. ജനുവരി മൂന്നിന് രാവിലെ 7 മണിക്ക് മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ ദര്‍ശനം.9 മണഇക്ക് പൂര്‍വാചാര വിധിപ്രകാരം വേടംകോട്ട് സീതാ ലവകുശ ക്ഷേത്രത്തില്‍നിന്ന് ഭണ്ഡാരം എഴുന്നള്ളിപ്പ്. രാത്രി 8.30ന് ക്ഷേത്രം തന്ത്രി ചാത്തനാട്ട് രാമചന്ദ്രന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റം.ജനുവരി നാലിന് 8.30ന് വില്ലുചാരല്. 11.30ന് കൊടിപൂജ. ഒരുമണിക്ക് അന്നദാനം. അഞ്ചിന് സമൂഹ അഗ്നിഹോത്രം. ഏഴിന് മാണ്ടാടന്‍ ചെട്ടി സമുദായത്തിന്റെ കോല്‍ക്കളി. എട്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഏരിയപ്പള്ളിയില്നിന്ന് ഇളനീര്‍ക്കാവ് വരവ്.
ജനുവരി അഞ്ചിന് പത്തുമണിക്ക് ചേടാറ്റിന്‍കാവില്‍ നിന്നും പുറക്കാടി ക്ഷേത്രത്തില്‍ നിന്നും വരുന്ന വാള് എഴുന്നള്ളത്ത്. എട്ട് മണി മുതല്‍ പ്രാദേശിക താലങ്ങള്‍ ചേടാറ്റിന്‍ കാവില്‍ സംഗമിച്ച് 11 മണിക്ക് മുമ്പായി സീതാദേവി ലവകുശ ക്ഷേത്രത്തിലെത്തി താലം സമര്‍പ്പിക്കും. പ്രദേശിക താലങ്ങളില്‍ ഒരേ വേഷവിധാനത്തോടുകൂടി കൂടുതല്‍പേര്‍ പങ്കെടുക്കുന്ന താലത്തിന് ഒന്നാം സമ്മാനമായി 7501 രൂപയും 5001 രൂപ രണ്ടാം സമ്മാനവും 3001 രൂപ മൂന്നാം സമ്മാനവും നല്‍കും. ജനുവരി ആറിന് 7.30ന് ശീവേലി. ഒന്നിന് അന്നദാനം. 6.30ന് ദീപാരാധന. 7.30ന് മദ്ദളകേളി. 11ന് നട അടയ്ക്കല്‍. ജനുവരി ഏഴിന് രാത്രി 7.30ന് പഞ്ചവാദ്യങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത്. ക്ഷേത്രക്കുളത്തില്‍ സഹസ്രദീപക്കാഴ്ച. 11.45ന് കൊടിയിറക്കി നട അടയ്ക്കും. സീതാ ലവകുശ സഭാമണ്ഡപത്തില്‍ 11ന് തിറയാട്ടം നാടന്‍പാട്ട് മേള.
ജനുവരി എട്ടിന് അഞ്ച് മണിക്ക് പള്ളിയുണര്‍ത്തല്‍. ആറിന് ഗണപതി ഹോമം. 7.30ന് ഉഷഃപൂജയോടുകൂടി 25 കലശം. ഇതോടെ ഉത്സവക്രിയയ്ക്ക് സമാപനമാകുമെന്ന് ഭാരവാഹികളായ.
ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാമകൃഷ്ണന്, ജന. സെക്രട്ടറി കെ.ഡി. ഷാജിദാസ്, വിജയന് കുടിലില്‍, പി. പത്മനാഭന്, ഐക്കരശ്ശേരി ഗോപാലകൃഷ്ണന് നായര്‍, വിക്രമന് എസ്. നായര്‍, സി. വിജേഷ്, ശിവരാമന് പാറക്കുഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms