ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്: ഇടമലത്തോട് ശുചീകരിച്ചു
പുല്‍പ്പള്ളി:ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഇടമലത്തോട് ശുചീകരിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നീര്ച്ചാല്സംരക്ഷണ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി,പഞ്ചായത്തംഗങ്ങളായ ജീന ഷാജി,സിസിലി ചെറിയാന്,ബിജു പുലക്കുടി,തോമസ് പാഴുക്കാല,മോളി ജോസ്,പി.വി സെബാസ്റ്റ്യന്‍,പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല,ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍