പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ 1982 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയവരുടെ സംഗമം ഡിസംബര്‍ 21 ശനിയാഴ്ച നടത്തുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ആപ്കോസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച 10 മണിക്ക് നടക്കുന്ന സംഗമം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.കോളേജ് സ്ഥാപിതമായത് മുതല്‍ കഴിഞ്ഞ വര്‍ഷം വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും സംഗമമാണ് നടത്തുന്നത്.ഭാരവാഹി തിരഞ്ഞെടുപ്പും വരും വര്‍ഷത്തില്‍ ആപ്കോസ് നടത്താനുദ്ദേശിക്കുന്ന വിവിധ പദ്ധതികളും ചര്‍ച്ച ചെയ്യും.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അനില്‍കുമാര്‍, ഡോ. ജോഷി മാത്യു, ആപ്കോസ് പ്രസിഡന്റ് പി.പി. തോമസ്, സെക്രട്ടറി കെ.റ്റി. ഷാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍