ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ച കേസില്‍ വിട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി:രണ്ടേകാല്‍ ലക്ഷം രൂപയും 5 പവന് സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പുല്‍പ്പള്ളി വാഴപറമ്പില്‍ തോമസിന്റെ വീട്ടില്‍ ജോലിക്ക് നിന്ന മാടപ്പള്ളിക്കുന്ന് പാരിക്കാട്ട് ബിന്ദു (45) വിനെയാണ് അറസ്റ്റ് ചെയ്തത്.വിടിന്റെ അലമാരയില്‍ സുക്ഷിച്ചിരുന്ന 3 ലക്ഷത്തോളം രുപയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം രൂപയും,5 പവന് സ്വര്‍ണ്ണവുമാണ് ഇവര്‍ കവര്‍ന്നത്.കഴിഞ്ഞ മാസം പകുതിയോടെയാണ് മോഷണം നടത്തിയത്.4 ദിവസം മുമ്പ് പണമെടുക്കാനായി അലമാര തുറന്നപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. സംശയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ കുറച്ച് പോലിസ് കണ്ടെടുത്തു.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പുല്‍പ്പള്ളി എസ് ഐ കുഞ്ഞനന്ദന്, എ എസ് ഐ തങ്കച്ചന്, സലിം കുമാര്‍, സി പി ഒ ടോണി മാത്യു, ജെയ്സ് മേരി, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.മോഷ്ടിച്ച പണം പുര്‍ണമായും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍