ബത്തേരിയില്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പുകടിയേറ്റതായി സൂചന;വിദ്യാര്‍ത്ഥി ചികിത്സയില്‍
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഹൈസ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പുകടിയേറ്റതായി സൂചനയുള്ളത്.ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞതിന് ശേഷം വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ.ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ കുട്ടിയില്‍ വ്യക്തമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രതിവിഷ ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ക്കൂള് പരിസരത്ത് വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് പറയപ്പെടുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍