കെഎസ്യു പ്രതിഷേധ പ്രകടനം നടത്തി.
ബത്തേരി:പൗരത്വബില്ലിനെതിരെ സമരം ചെയ്ത വിദ്യാര്ത്ഥികളള്ക്കെതിരെ നടത്തുന്ന ഭരണകുടഭീകരത അവസാനിപ്പിക്കണം എന്ന മുദ്രവാക്യമുയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തേയും ചോദ്യം ചെയ്യുന്ന പൗരത്വ ബില്ല് രാജ്യത്തിന് അപമാനമാണെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ബില്ല് പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് കെഎസ്യു നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് അമല്‍ജോയി, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു,നിഖില്‍ തോമസ്,അതുല്‍,സ്റ്റെല്‍ജിന്‍,അമല്‍ പൂതാടി, ഹര്‍ഷല്‍ കടല്‍മാട്,അശ്വിന് റോയി,ഗോഗുല്‍ നാഗവള്ളി എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍