മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് സി.പിഐഎം മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും അഴിമതിയിലും പ്രതിഷേധിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് സി.പിഐഎം മുള്ളന്‍കൊല്ലി പാടിച്ചിറ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്യത്തില്‍ മാര്‍ച്ച് നടത്തി. വേള്‍ഡ് ബാങ്ക് അനുവദിച്ച 2 കോടി രൂപ ലാപ്സാക്കുകയും,ചേലൂരിലെ സ്റ്റേഡിയം നിര്‍മ്മാണം, ചണ്ണോത്തുകൊല്ലി തലക്കുളനിര്മ്മാണം,സീത മൗണ്ട് ശശിമല ജലസേചന പദ്ധതി,കുള്ളന്‍ തെങ്ങ് തൈവിതരണം എന്നിവ അട്ടിമറിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.സി.പിഐ എം പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം.എസ് സുരേഷ് ബാബു മാര്‍ച്ച് ഉദിഘാടനം ചെയ്തു.പി.ജെ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.കെ വി ജോബി,പി.എ മുഹമ്മദ്,കെ.എന്‍ സുബ്രമണ്യന്‍,സി.പി വിന്‍സെന്റ്,സിസിലി ചെറിയാന്,റഷീദ പ്രദീഷ്,ബിന്ദു ബിജു, മുഹമ്മദ് ഷാഫി, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍