OPEN NEWSER

Thursday 01. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഇച്ഛാശക്തി വളര്‍ത്തണം:മന്ത്രി എ.കെ.ബാലന്‍

  • Mananthavadi
15 Dec 2019

നല്ലൂര്‍നാട്:ഗോത്രവര്‍ഗ്ഗ വിദ്യാര്‍ികള്‍ ഇച്ഛാശക്തി വളര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടണമെന്ന് പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടവും സ്റ്റഡി ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നിതിനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം നല്ല നാളെയിലേക്കുള്ള വാതിലുകളാണ്. സ്‌കൂളില്‍ കെ#ാഴിഞ്ഞു പോക്ക് തടയുന്നതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതില്‍ പ്രാധാനപ്പെട്ടതാണ് മെന്റര്‍ അധ്യാപകരുടെ നിയമനം. ഭാഷ പ്രശ്‌നങ്ങളില്ലാതെ ക്ലാസ്സ് മുറികളില്‍  ഇടപെടാന്‍ ഇവര്‍ സഹായത്തിനെത്തും. മെച്ചപ്പെട്ട വിദ്യാഭ്യാസവും  തൊഴില്‍ നൈപുണ്യവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. സമൂഹത്തിലെ തെറ്റായ ചിന്തകളില്‍ കുട്ടികള്‍ ഇടപെടരുത്. പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കണം. തെറ്റായ ആശയങ്ങളില്‍ നിന്നും അകന്ന് നല്ല പാതകളില്‍ കുട്ടികള്‍ വളര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു.

ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പ്രവേശനം ലഭിച്ച കെ.വിഷ്ണുവിനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബുവും എന്‍.ഐ.ടി പ്രവേശനം ലഭിച്ച നിധീഷ് കൃഷ്ണയെ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ജയകൃഷ്ണനെ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനും ആദരിച്ചു. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, വി.ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ടി.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.പൈലി. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ജോണ്‍. മനു കുഴിവേലില്‍. ഇ.എ.ശങ്കരന്‍, ടി.ഡി.ഒ ജി.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show