സൗരോത്സവം;സ്വാഗത സംഘം രൂപീകരിച്ചു
മാനന്തവാടി:ഡിസംബര്‍ 26 ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം ആഘോഷിക്കുന്നതിനും ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിനും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സൗരോത്സവം എന്ന പേരില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.നക്ഷത്ര നിരീക്ഷണ ക്ലാസ്സ്,ആശയപ്രചരണ പ്രവര്‍ത്തനങ്ങള്‍,ഡിസംബര്‍ 26 നു മഹാസംഗമം ,അന്ധവിശ്വാസങ്ങള്‍ക്കെതിരെ മാജിക് എന്നിവ സൗരോത്സവത്തിലുണ്ടാകും. ആസ്ട്രോ വയനാട്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗവ യു പി സ്കൂള്‍ മാനന്തവാടി, ആറാട്ടു തറഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ്, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, തണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്, പുരോഗമന കലാസാഹിത്യ സംഘം എന്നി പ്രസ്ഥാനങ്ങള്‍ സൗരോത്സവത്തിന്റെ സംഘാടനത്തില്‍ പങ്കാളിയാകും. ഇതിനുവേണ്ടി എം എല്‍ എ ഒ ആര് കേളു രക്ഷാധികാരിയും നഗരസഭ ചെയര്‍പേഴ്സണ്‍ വി ആര് പ്രവീജ് ചെയര്‍മാനായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.സ്വാഗതസംഘം രൂപീകരണ യോഗത്തിന് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ടി ബിജു നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍