നീലമലകള്‍ സാക്ഷി നോവല്‍ പ്രകാശനം 15ന്
കല്‍പ്പറ്റ:വയനാടിന്റെ ചരിത്രപശ്ചാത്തലം ആദിവാസി സമൂഹത്തിന്റെ ജീവിത സാഹചര്യവുമായി സമന്വയിപ്പിച്ച് ശിവരാമന് പാട്ടത്തില്‍ രചിച്ച നീലമലകള്‍ സാക്ഷി എന്ന നോവലിന്റെ പ്രകാശനം 15ന് രണ്ടുമണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചരിത്ര പണ്ഡിതനും എഴുത്തുകാരനും വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ കെ കെ എന്‍ കുറുപ്പ് പുസ്തക പ്രകാശനം നടത്തും. പഴശ്ശി ഗ്രന്ഥാലയം വൈസ്പ്രസിഡന്റ് എം ഗംഗാധരന് അധ്യക്ഷനാകും. പ്രൊ.മോഹന്‍ ബാബു പുസ്തകം ഏറ്റുവാങ്ങും. പ്രൊ.ബാവ കെ പാലുകുന്ന് പുസ്തകം പരിചയപ്പെടുത്തുകയും ഡോ. പി ലക്ഷ്മണന് മുഖ്യപ്രഭാഷണവും നടത്തും. റാഷിദ് ഗസ്സാലി, ടി രവീന്ദ്രന്, പ്രേമചന്ദ്രന് ചോമ്പാല, ഷാജി പുല്‍പ്പള്ളി, ബാലന് വേങ്ങര ,കെ എസ് പ്രേമന് ,ഹരീഷ് കോട്ടൂര്‍, ഏച്ചോം ഗോപി, പി മധു, പി എം രാമകൃഷ്ണന്, ഇ വി അരുണ്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ പി നാരായണന്, ശിവരാമന് പാട്ടത്തില്‍, അനില്‍ കുറ്റിച്ചിറ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍