പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും
മാനന്തവാടി:പുരോഗമന കലാസാഹിത്യസംഘം പന്ത്രണ്ടാം സംസ്ഥന സമ്മേളനത്തിന് മുന്നോടിയായി വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തോണിച്ചാലില്‍ തുടക്കം കുറിക്കും. വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം പി.കെ. കാളന് നഗറില്‍ (തോണിച്ചാല്‍) ഡോ.രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് വിവിധ കലാ മത്സരങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളുടെ കലാപരിപാടികളും ,തൃശ്ശൂര്‍ സതീഷ് എടതുരുത്തി യും സംഘവും അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും അരങ്ങേറും.ഞായറാഴ്ച കാലത്ത് 10 മണിക്ക് പി.അമ്മദ് നഗറില്‍ (അഭിരാമിഓഡിറ്റോറിയം) ജില്ലാ പ്രസിഡണ്ട് ടി.സുരേഷ് ചന്ദ്രന് പതാക ഉയര്‍ത്തുന്നതോടു കുടി പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരളസാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. ആദിവാസി മേഖലയില്‍ നിന്നുള്ള ജില്ലയിലെ പ്രഥമ ചലച്ചിത്ര സംവിധായിക ലീലയെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിക്കും. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ,സംസ്ഥാന വൈസ് പ്രസിഡണ്ട് ജാനമ്മ കഞ്ഞുണ്ണി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിക്കും .ജില്ലയിലെ ആറ് മേഖല സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 170 പ്രതിനിധികളും 32 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.സമ്മേളന വിജയത്തിനായി ജസ്റ്റിന് ബേബി ചെയര്‍മാനും കെ.മുസ്തഫ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍