നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ബോധവല്‍ക്കരണ പരിപാടിക്ക് ബത്തേരിയില്‍ തുടക്കമായി
ബത്തേരി:കേരള എക്സൈസ് വകുപ്പ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ 'നാളത്തെ കേരളം ലഹരി മുക്ത നവ കേരളം' 90 ദിന തീവ്രയത്ന പരിപാടിയുടെ സുല്‍ത്താന്‍ ബത്തേരി നഗരസഭാതല ഉദ്ഘാടനം നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബു നിര്‍വഹിച്ചു. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്,സാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജു സ്വാഗതം പറഞ്ഞു. യോഗത്തില്‍ വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ചു കൗണ്‍സിലര്‍മാരും, വിമുക്തി സേനാംഗങ്ങളും, കുടുംബ ശ്രീ അംഗങ്ങള്‍ , ആശ വര്‍ക്കര്‍മാര്‍, കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ,കോപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത പരിപാടിയോടനുബന്ധിച്ചു മജിഷ്യന്‍ രാജീവ് മേമുണ്ട ലഹരി വിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന മാജിക് ഷോ അവതരിപ്പിച്ചു. പ്രിവന്റീവ് ആഫീസര്‍ രാജേഷ് കോമത്തത് ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍