പ്രഥമ ശുശ്രൂഷയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കി
മീനങ്ങാടി:ആരോഗ്യവകുപ്പിന്റെയും, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സഹകരണത്തോടെ ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നോടിയായി സമദര്‍ശന്‍ പ്രഥമശുശ്രൂഷ എന്നീ പരിപാടികളുടെ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.മീനങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രിയാ സനന് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ മിനി സാജു,സ്കൂള്‍ പ്രിന് പിപ്പല് അബ്ദുള്‍ നാസര്‍ പി.എ,എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ എസ്,ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഭാരവാഹികളായ ഡോക്ടര്‍ കൃഷ്ണപ്രിയ എം,ഡോക്ടര്‍ നിമ്മി കെ ജെ, ഡോക്ടര്‍ ദിവ്യ സി കെ ,ജോസ് പി.ടി, പി.എ സി മാരായ സാജിദ് പി കെ, രജീഷ് എ വി ,രവീന്ദ്രന് കെ,ഹരി എ , പ്രോഗ്രാം ഓഫീസര്‍ ശിവപ്രസാദ് പി എന്നിവര്‍ സംസാരിച്ചു.സമദര്‍ശന്‍ പരിപാടിയില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും, ജീവശാസ്ത്രാധ്യാപകര്ക്കും റിസോഴ്സ് അധ്യാപകരായ ജോയ് സ്കറിയ, സരിത പി കെ , അജ്മല്‍ സാദിഖ് എന്നിവര്‍ ക്ലാസുകള്‍ നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍