വയനാട് ജില്ലാ കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ:കേരള അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് സ്റ്റാഫ് ഫെഡറേഷന് എഐടിയുസി വയനാട് ജില്ലാ കണ്വെന്ഷന് സംഘടിപ്പിച്ചു.ജോലി സ്ഥിരത ഉറപ്പുവരുത്തുക,ശമ്പളം ഏകീകരിക്കുക,പി.എഫ്,ഇഎസ്ഐ എന്നിവ ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങള്‍ കണ്വെന്ഷന് ഉന്നയിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി സി.എസ്. സ്റ്റാലിന് കണ്‍വെന്‍ഷന്റെ ഉത്ഘാടനം നിര്‍വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും, എന്‍.വി ശിവദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.മഹിതാ മൂര്‍ത്തി,പി.എന്‍ മുരളീധരന്,ടി.മണി,മുസ്തഫ,സുധീപ് സുധാകര്‍,കെ.ടി ജിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍