ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി.
ബത്തേരി:സാമൂഹ്യനീതി വകുപ്പ് വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസ് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ അര്‍ദ്ധ ദിന ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി.സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ സോജന് അദ്ധ്യക്ഷത വഹിച്ചു.നല്ല നടപ്പ് നിയമത്തെ കുറിച്ച് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്റഫ് കാവിലും പുനരധിവാസ പദ്ധതികളെ കുറിച്ച് പ്രൊബേഷര് അസിസ്റ്റന്റ് തല്‍ഹത്ത് കെ.ടി യും ക്ലാസുകളെടുത്തു.സിസ്റ്റര്‍ മെറീന തോമസ്, രജ്ഞിത്ത് ബി.എല്‍, ജിന്‍സി എലിസബത്ത്,ലിയോണ വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍