ബൈക്കും സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

പുല്‍പ്പള്ളി:പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ കേളക്കവല വളവില്‍ ബൈക്കും, സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. പുല്‍പ്പള്ളി മരക്കടവ് മങ്ങാട്ടുകുന്നേല്‍ ബേബിയുടെ മകന്‍ അഖില്‍ ബേബി (24), കോളേരി കാരമുള്ളില്‍ പ്രേമചന്ദ്രന്റെ മകന്‍ കെ.പി ആദര്‍ശ് (22) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ഇരുവരേയും പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍