ഭക്ഷ്യ മേള സംഘടിപ്പിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥമാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷണ പാനീയങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.മേളയില്‍ നിന്ന് ലഭിച്ച വരുമാനം പൂര്‍ണ്ണമായും നിര്‍ധനരായ കുടുംബത്തിന്റെ ഭവന നിര്‍മ്മാണത്തിന്് വേണ്ടി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ഭക്ഷ്യമേളയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അനില്‍ കുമാര്‍ കെ നിര്‍വഹിച്ചു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സ്മിത ചാക്കോ,നീത ഫ്രാന്‍സിസ്.കോളേജ് സി.ഇ.ഓ ഫാ.വര്‍ഗീസ് കൊല്ലമാവുടി,ബര്‍സാര്‍ ഫാ.ജോര്‍ജ്ജ് ആലുംമൂട്ടില്‍,ജോയല്‍ മാത്യു,അനശ്വര എന്‍.പി,ശലോമോന് എല്‍ദോസ്,അക്ഷയ് രാജ്,റിന്‍ഷി നഫീസ,മനോ വര്‍ഗീസ്,അജയ് ബേബി,റഹാന് എന്നിവര്‍ മേളക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍