ദുബായ് വയനാട് ഫാല്‍ക്കന്‍സ് ക്ലബ്ബ്;യുഎഇ ദേശീയദിനാഘോഷവും ക്ലബ് വാര്‍ഷികവും നടത്തി
ദുബായ്:ദുബായ് വയനാട് ഫാല്‍ക്കന്‍സ് ക്ലബ് യുഎഇയുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയദിനവും ക്ലബ് വാര്‍ഷികവും അതിവിപുലമായി ആഘോഷിച്ചു. ഓട്ടമത്സരം,വോളീബോള്‍,ഫുട്‌ബോള്‍,ക്രിക്കറ്റ്,ബറ്റ്മിന്റണ്‍,വടംവലി തുടങ്ങിയ കായിക മത്സരങ്ങിളില്‍ ക്ലബ്ബിലെമുഴുവന്‍ അംഗങ്ങളും പങ്കാളികളായി.നൗഷാദ് വെങ്ങപ്പള്ളി,അജ്‌നാസ് കുഞ്ഞോം,ഷൗക്കത്ത് ബാവലി,യാസീന്‍ വയനാട്,ഷൗക്കത്ത് മേപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വിജയികള്‍ക്കുള്ള സമ്മാനം ഗല്ലി ഫാഷന്‍ മാനേജ്‌മെന്റ് അംഗം സാദിഖ് കോഴിക്കോട്,റഫീഖ് മുട്ടില്‍,കരീം കോഴിക്കോട്,നവാസ് മങ്കട, ഫര്‍ഹാന്‍ എന്നിവര്‍ വിതരണം ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍