അവശ്യസാധനങ്ങളുടെ വന്‍വിലവര്‍ദ്ധന; ഹോട്ടലുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും: കെ.എച്ച്.ആര്‍.എ.
കല്‍പ്പറ്റ:അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണവില വര്‍ദ്ധിപ്പിച്ചാലും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, സര്‍വ്വത്ര സാധനങ്ങള്‍ക്കും വില കുതിച്ചുയരുകയാണെന്നും കേന്ദ്ര കേരള സര്‍ക്കാരുകള്‍ വില നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ അടച്ചിടുകയല്ലാതെ വേറെ ഒരു വഴിയും ഇല്ലെന്നും കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വന്‍തോതിലുള്ള വിലക്കയറ്റമുണ്ടായിട്ടും എല്ലാവരുംമൗനവ്രതത്തിലാണ്.ടാക്‌സും, നികുതിയും, ലൈസന്‍സ് ഫീസും വര്‍ദ്ധിപ്പിച്ച് സര്‍ക്കാരുകളും ദ്രോഹിക്കുകയാണ്. ഈ മാസം 17 ന് എറണാകുളത്ത് ചേരുന്നസംസ്ഥാന ജനറല്‍കൗണ്‍സില്‍ യോഗത്തില്‍ ഭാവി സമര പരിപാടികള്‍ തീരുമാനിക്കും. മാനന്തവാടിയില്‍ ചേര്‍ന്നഅടിയന്തിര ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സാജന്‍ പൊരുന്നിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി . പി. ആര്‍. ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡണ്ട് . അനീഷ്.ബി.നായര്‍ വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാരഡൈസ്, പ്രേമന്‍ മീനങ്ങാടി, അബ്ദുറഹിമാന്‍ വൈത്തിരി, ജോ. സെക്രട്ടറി ബിജു മന്ന,ഷിഹാബ് മേപ്പാടി, അരവിന്ദന്‍ ബത്തേരി, ജോണി അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.