ബോധനം പദ്ധതി;ജില്ലാതല ഉദ്ഘാടനം
മീനങ്ങാടി:ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയായ ബോധനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന ഹരിത ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണം,ലിംഗസമത്വ ബോധവല്‍ക്കരണം,കരിയര്‍ കൗണ്‍സിലിംഗ്, ഭിന്നശേഷി സഹായം, വ്യക്തിത്വ വികസന ക്ലാസുകള്‍, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, കമ്പ്യൂട്ടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി ബോധവല്‍ക്കരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ടി ഓമന ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിന്ധു സാജു അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ എസ് വിഷയം അവതരിപ്പിച്ചു. മീനങ്ങാടി ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ പി എ, വൈസ് പ്രിന്‍സിപ്പല്‍ നാരായണന് എം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശിവപ്രസാദ് പി, ബാവ കെ പാലുകുന്ന്, വളണ്ടിയര്‍ ലീഡര്‍ അക്സാ മറിയ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍