കുപ്പത്തോട് മാധവന് നായര്‍ പുരസ്കാരം വിതരണം ചെയ്തു
പുല്‍പ്പള്ളി:ആധുനിക പുല്‍പ്പള്ളിയുടെ ശില്‍പ്പിയായ കുപ്പത്തോട് മാധവന് നായരുടെ ഇരുപത്തിനാലാമത് അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്കാര വിതരണവും നടന്നു.ചെറുവയല്‍ രാമന് സാഹിത്യകാരന് കല്‍പ്പറ്റ നാരായണന് പുരസ്കാരം നല്കി ആദരിച്ചു.കാര്‍ഷിക മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ചെറുവയല്‍ രാമന് പുരസ്കാരം നല്‍കിയത്.അനുസ്മരണത്തോടനുബന്ധിച്ച് കുപ്പത്തോട് മാധവന് നായര്‍ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തല്‍ മാത്യു മത്തായി ആതിര നിര്‍വ്വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍, കുപ്പത്തോട് രാജശേഖരന് നായര്‍,വി.എം. പൗലോസ്,സോജന് ജോസഫ്, ടി. സന്തോഷ്,കെ.സിന്ധു,എംബി സുധീന്ദ്രകുമാര്‍,പി.സി ചിത്ര,എം ഗംഗാധരന് മാസ്റ്റര്‍,എം.ബി സുധീന്ദ്രകുമാര്‍,ബാബു നമ്പുടാകം,ടി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍