വിദ്യാര്‍ത്ഥികളെ ആദരിച്ചു
മീനങ്ങാടി:മിഷന് റീ കണക്റ്റ് എന്ന ഉദ്ദേശത്തോടെ കെ.എസ്.ഇ.ബി യുമായി കൈകോര്‍ത്ത് വയനാട്ടിലെ പ്രളയ ദുരിതബാധിത പ്രദേശത്ത് രാവും പകലും കര്‍മ്മ മുഖരിതരായ മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജ് ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളെ കെ.എസ്.ഇ.ബി മീനങ്ങാടി സെക്ഷന്‍ പ്രശംസാപത്രം നല്കി ആദരിച്ചു.പ്രിന്‍സിപ്പാള്‍ അനീഷ്, അധ്യക്ഷനായിരുന്നു.അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രകാശന്,ഇലക്ട്രിക്കല്‍ സീനിയര്‍ ലക്ചറര്‍ വികാസ് പി.എന്‍,ഓഫീസ് സൂപ്രണ്ട് ഡോ.പ്രേംരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു ചടങ്ങില്‍ സ്റ്റാഫ് ക്ലബ് സെക്രട്ടറി മിന്‍ഷാദ്,ജോര്‍ജ് എന്‍.ജെ,ഏബിള്‍ ബാബു,ജോബിന് ജോസ്,ബേസില്‍,ഫൈസല്‍ ബത്തേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍