ലോക മണ്ണ് ദിനാചരണം നടത്തി
മീനങ്ങാടി:ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ തരം മണ്ണിന്റെ പ്രദര്‍ശനവും പ്രൊജക്ട് അവതരണ മത്സരവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ണ് പ്രദര്‍ശന ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ നിര്‍വ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യു.പി.വിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'എന്റെ ഗ്രാമത്തിലെ മണ്ണിനങ്ങളും കൃഷിയും' എന്ന വിഷയത്തിലും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 'മണ്ണ്, മണ്ണൊലിപ്പ്, കൃഷി ' എന്ന വിഷയത്തിലും പ്രൊജക്ട് അവതരണ മത്സരം നടത്തി. മണ്ണ് ദിനാചരണത്തിന്റെ സമാപന സമ്മേളനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബേബി ലത അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ബി. ഭാനു മോന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുരേഷ്, വിദ്യാഭ്യസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി പൗലോസ്, സോയില്‍ സര്‍വ്വെ ഓഫീസര്‍ മിനി.എം, സോയില്‍ ഹൈടെക് ലാബ് കെമിസ്റ്റ് എം.രവി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍