OPEN NEWSER

Friday 11. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാഹുല്‍ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട്ടില്‍

  • Kalpetta
05 Dec 2019

കല്‍പ്പറ്റ: മണ്ഡല പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി എം പി നാളെയും മറ്റന്നാളും ജില്ലയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മീനങ്ങാടി ചോലയില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എം ഐ ഷാനവാസ് അനുസ്മരണപരിപാടിയോടെയാണ് രാഹുലിന്റെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് 11 മണിയോടെ സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിക്കും. ഇതിന് ശേഷം സംഭവം നടന്ന സര്‍വജന സ്‌കൂളിലും രാഹുലെത്തും.ഉച്ചക്ക് രണ്ട് മണിക്ക് വാകേരി ഹൈസ്‌ക്കൂളില്‍ എം എസ് ഡി പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയെ കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഇതിന് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാല് മണിയോടെ വൈത്തിരി ഗവ. ആശുപത്രിയിലെ പുതിയതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് ലക്കിടിയിലെ നവോദയ സ്‌കൂള്‍ സന്ദര്‍ശനത്തോടെയാണ് ആദ്യദിവസത്തെ രാഹുലിന്റെ പര്യടന പരിപാടികള്‍ സമാപിക്കുക. ഏഴിന് രാവിലെ 9.30ന് കല്‍പ്പറ്റ കലക്‌ട്രേറ്റ് എ പി ജെ ഹാളില്‍ നടക്കുന്ന ജില്ലാപഞ്ചായത്ത് യോഗമാണ് രണ്ടാംദിവസത്തെ ആദ്യപരിപാടി. തുടര്‍ന്ന് 11 മണിയോടെ ബത്തേരിയിലെത്തുന്ന രാഹുല്‍ യു ഡി എഫ് ബത്തേരി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരോട് സംവദിക്കും. 12 മണിക്ക് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന രാഹുല്‍ഗാന്ധി ഉച്ചക്ക് രണ്ട് മണിയോടെ വെള്ളമുണ്ട എട്ടേനാലില്‍ വെച്ച് നടക്കുന്ന മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കും. മുറ്റത്തെ മുല്ല എന്ന പേരില്‍ മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് കുടുംബശ്രീ യൂണിറ്റിന് വേണ്ടി നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല ലോണ്‍പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് മുന്ന് മണിയോടെ ഡല്‍ഹിയിലേക്കുള്ള യാത്രക്കായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show