'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ബോധവല്‍ക്കരണ പരിപാടിക്ക് ബത്തേരിയില്‍ തുടക്കമായി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവല്‍ക്കരണ പരിവാടിയുടെ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലതല ഉദ്ഘാടനം താലൂക്ക് മിനി സിവില്സ്റ്റേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍വെച്ച് എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു.സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ പി.അബുബക്കര്‍ അദ്ധ്യക്ഷനായിരുന്നു.സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജു പദ്ധതി വിശദീകരിച്ചു.നെന്മേനി ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ .എസ് പദ്മനാഭന്,മീനങ്ങാടി ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി പൗലോസ്,പൂതാടി ഗ്രാമപഞ്ചായത് മെമ്പര്‍ ലതാ മുകുന്ദന്,അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അയ്യപ്പന്,അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്,പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കോമത്തത് എന്നിവര്‍ സംസാരിച്ചു.ആശാവര്‍ക്കര്‍മാര്‍,കുടുംബശ്രീ അംഗങ്ങള്‍,സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍