ഫാര്‍മേഴ്സ് ബാങ്ക് നൂറാം വാര്‍ഷികവും വായ്പ വിതരണവും ഡിസംബര്‍7 ന്
മാനന്തവാടി:വയനാട്ടിലെ ആദ്യകാല ബാങ്കുകളില്‍ ഒന്നായ മാനന്തവാടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികവും കുടുംബശ്രീകള്‍ക്കുള്ള മുറ്റത്തെ മുല്ല വായ്പ പദ്ധതി ഉദ്ഘാടനവും ഡിസംബര്‍ 7 ന് നടക്കുമെന്ന് ബാങ്ക് പ്രസി.അഡ്വ.എന്‍.കെ.വര്‍ഗീസ് ,സെക്രട്ടറി എം.മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.7ന് വൈകുന്നേരം 3 മണിക്ക് സെന്റ്പാട്രിക്സ് സ്കൂളില്‍ നടക്കുന്ന ചടങ്ങ് രാഹുല്‍ ഗാന്ധി എം.പി.ഉദ്ഘാടനം ചെയ്യും.1919ല്‍ സ്ഥാപിതമായബാങ്ക് 108 കോടിയുടെ നിക്ഷേപം ഉണ്ട്. 60 കോടിയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. 12 കോടിയുടെ പലിശരഹിത വായ്പയും നല്കി. 70 വയസ് കഴിഞ്ഞ എ.ക്ലാസ് മെമ്പര്‍ മാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്കി വരുന്നു. കാന്‍സര്‍ രോഗികളായ മെമ്പര്‍ മാര്‍ക്ക് വരുമാന പരിധിയില്ലാതെ ചികിത്സ സഹായം നല്‍കുന്നുണ്ട്. നൂറാം വാര്‍ഷികം പ്രമാണിച്ച് പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്ന കെട്ടിടത്തില്‍ സൗജന്യ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തും. മുറ്റത്തെ മുല്ല വായ്പ പദ്ധതി പ്രകാരം കൂടുംബശ്രീ കള്‍ക്ക് 12% നിരക്കില്‍ 10 ലക്ഷം രൂപ വീതം അനുവദിക്കും.ഈ തുക ഉപയോഗിച്ച് കുടുംബശ്രീക്ക് പുറത്തുള്ളവര്‍ക്ക് 25000 രൂപ വരെ വായ്പ നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ ഡയരക്ടര്‍മാരായ മത്തച്ചന് കുന്നത്ത്, പി.എം.ബെന്നി, ബേബി ഇളയിടം, പി.എന്‍.ജ്യോതിപ്രസാദ്, സി.കെ.രത്ന വല്ലി ,കെ.ഗിരിജ, പി.എം.ലീല എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍