മാനന്തവാടി ഉപജില്ലാ കായിക മേളയില്‍ ട്രിപ്പിള്‍ വിജയത്തിളക്കവുമായി ദ്വാരക എ.യു.പി സ്കൂള്‍
ദ്വാരക:മാനന്തവാടി ഉപജില്ലാ കായിക മേളയില്‍ മികച്ച വിജയം നേടിയ കായിക താരങ്ങളേയും കായികാധ്യാപകന് ജോണ്‍സണെയും പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു.യു.പി,എല്‍.പി മിനി വിഭാഗങ്ങളില്‍ ഓവറോളും,എല്‍.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കൂടാതെ മൂന്ന് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടി വിദ്യാലയത്തിലെ കായിക താരങ്ങള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.അനുമോദന ചടങ്ങ് മാനന്തവാടിഎക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സുബൈദ പുളിയോടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് മനു ജി കുഴിവേലില്‍ കായികാധ്യാപകന് പി.ജെ ജോണ്സണ് സാറിനെ പൊന്നാടയണിയിച്ചു.വൈസ് പ്രസിഡന്റ് മമ്മൂട്ടി തോക്കന്‍,എംപിടിഎ പ്രസിഡന്റ് സ്മിത ഷിജു, എച്ച്.എം സജി ജോണ്‍,ത്രേസ്യ കെ.വി, യൂസഫ് ബി എന്നിവര്‍ സംസാരിച്ചു.ന്യൂമാറ്റ്സ് വിജയി നയനാ വിനോദ് , മാത്സ് ടാലന്റ് സേര്‍ച്ച് എക്സാം വിജയി ഫയാസ് ടി എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍