എകെപിഎ ജില്ലാ സമ്മേളനം; പുല്‍പ്പള്ളി ടൗണില്‍ പ്രകടനം നടത്തി
പുല്‍പ്പള്ളി:ആള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മുപ്പത്തയഞ്ചാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പ്രകടനത്തില്‍ സംസ്ഥാന നേതാക്കളുള്‍പ്പെടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.സാരങ്കപാണി നഗറില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു.എ.കെ.പി.എ ജില്ലാ പ്രസിഡന്റ് വി.വി രാജു,എം.പ്രശാന്ത്,കെ.റ്റി ബാബു,ഡാമിന് ജോസഫ്,ഇ.റ്റി ടോമി, തോമസ് ഭാവന,സിബി പുല്‍പ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍