എ.കെ.പി.എ വയനാട് ജില്ലാ സമ്മേളനം നടത്തി
പുല്‍പ്പള്ളി:ആള് കേരളാ ഫോട്ടോഗ്രാഫേഴസ് അസോസിയേഷന് മുപ്പത്തിയഞ്ചാമത് വയനാട് ജില്ലാ സമ്മേളനം പുല്‍പ്പള്ളി സാരംഗപാണി നഗറില്‍ ഐ.സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോ പ്രദര്‍ശനം എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി എം.എം വിനോദ് കുമാറും ട്രേഡ് ഫെയര്‍ വൈസ് പ്രസിഡന്റ് വി.പി പ്രസാദും ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പിവി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ജോയ് ഗ്രേയ്സ്, എം പ്രശാന്ത്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെജെ പോള്‍, മാത്യു മത്തായി ആതിര, സോമന് വൈത്തിരി, ഇറ്റി ടോമി, വിവി പ്രസാദ്, കെടി ബാബു എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനാര്ഹരായവരെയും,എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ മെമ്പര്‍മാരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ടൗണില്‍ പ്രകടനം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍