യു.എ.ഇ ദേശീയ ദിനാഘോഷം;ഷാര്‍ജ പ്രവാസി വയനാട് കൂട്ടായ്മ പങ്കാളികളായി.

യു.എ.ഇ:യു.എ.ഇ യുടെ നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തില്‍ ഷാര്‍ജ പ്രവാസി വയനാട് കൂട്ടായ്മ പങ്കാളികളായി. ബുഹൈറ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നിരവധി വിനോദ പരിപാടി സംഘടിപ്പിച്ചു.സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാന്‍ അര്‍അബ്ദുള്ള .യു.സി അദ്ധ്യക്ഷത വഹിച്ചു. കോ- ഓഡിനേറ്റര്‍ ഷാജി നെരിക്കൊല്ലി ദേശീയദിന സന്ദേശം നല്‍കി. സെന്റല്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പള്ളി, ട്രഷറര്‍ സാബു പരിയാരം, രക്ഷാധികാരി ബിനോയ്.എം.നായര്‍ , അറ്. ബിനോയ് മാത്യു, എന്നിവര്‍ ആശംസ നല്‍കി. സരിത ബിനോയ്, ബിന്‍സി, ബിനോയ് ക്രിസ്റ്റി , ജിന്‍സി ലിജോ , സഹദ് കരണി, ഷിജോ, അനില്‍ മാനന്തറയ്, ശിവന്‍ മാനന്തവാടി, അനസ്, ജലാല്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഇതോടനുബന്ധിച്ച് നടത്തപെട്ട കുട്ടികള്‍ക്കായുള്ള വര്‍ണ്ണ ചിറകുകള്‍ എന്ന പേരില്‍ നടത്തിയ കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു . പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ലിജോ ജോളി ക്കും കുടുംബത്തിനും ഉപഹാരം നല്‍കി. 48 മത് ദേശിയ ദിനത്തിന്റെ സൂചനയായ് 48 തരം ഭക്ഷണ വിഭവങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കണ്‍വീനര്‍ ജോമോന്‍ സ്വാഗതവും, ട്രഷറര്‍ സുജീഷ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍