OPEN NEWSER

Saturday 03. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുപ്പത്തോട് മാധവന്‍ നായര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

  • S.Batheri
02 Dec 2019

 

പുല്‍പ്പള്ളി:ആധുനിക പുല്‍പ്പള്ളിയുടെ ശില്‍പിയായ കുപ്പത്തോട് മാധവന്‍ നായരുടെ ഇരുപത്തിനാലാമത് അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണവും ഡിസംബര്‍ 6 ന് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ വര്‍ഷത്തെ പുരസ്‌കാരം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ചെറുവയല്‍ രാമന് നല്‍കും. ആറിന് രാവിലെ 9.30ന് കുപ്പത്തോട് മാധവന്‍ നായര്‍ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.അനുസ്മരണ സമ്മേളനം ആറളം ഡി.എഫ്.ഒ. ഷജ്‌ന കരീം ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും പുരസ്‌കാര സമര്‍പ്പണവും എഴുത്ത് കാരന്‍ കല്പറ്റ നാരായണന്‍ നിര്‍വ്വഹിക്കും. പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തല്‍ മാത്യു മത്തായി ആതിര നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍, കുപ്പത്തോട് രാജശേഖരന്‍ നായര്‍, വി.എം. പൗലോസ്, സോജന്‍ ജോസഫ്, ടി. സന്തോഷ്, കെ. സിന്ദു, എംബി സുധീന്ദ്രകുമാര്‍, പി.സി. ചിത്ര എന്നിവര്‍ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ എം. ഗംഗാധരന്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ എം.ബി. സുധീന്ദ്രകുമാര്‍, കണ്‍വീനര്‍ ബാബു നമ്പുടാകം, ടി. സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ
  • വാഹനാപകടം: യുവാവ് മരിച്ചു
  • മന്തട്ടിക്കുന്നിലെ വീട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായ സംഭവം; ലഹരി നല്‍കിയയാള്‍ പിടിയില്‍
  • മധ്യവയസ്‌ക്കന്റെ കൊലപാതകം; ബന്ധു അറസ്റ്റില്‍
  • നവകേരളം സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി
  • എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • ഡിജെ പാര്‍ട്ടിക്കിടെ കഞ്ചന്‍; മൂന്ന് പേര്‍ക്കെതിരെ കേസ്
  • മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ പട്ടിക കൊണ്ടൂ് അടിച്ചു കൊലപ്പെടുത്തി
  • കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വര്‍ണകമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍
  • ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുള്‍പ്പെട്ട മധ്യവയസ്‌കന്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show