എന്‍.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ച
പൂതാടി:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം ഡിസംബര്‍ മാസത്തില്‍ നടത്തുന്ന 7 ദിവസത്തെ സഹവാസ ക്യാമ്പിന് മുന്നോടിയായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍മാര്‍ക്കുള്ള ദ്വിദിന സഹവാസക്യാമ്പ് പൂതാടി എസ്എന്‍ ഹയര്സെക്ക്രണ്ടറി സ്ക്കൂളില്‍ ആരംഭിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ശശി ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.സ്്കൂള്‍ പിടിഎ പ്രസിഡണ്ട് വി.ആര് ബാബുരാജ് അധ്യക്ഷത വഹിച്ചു.ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ എസ് ശ്യാല്‍ വിഷയാവതരണം നടത്തി.പൂതാടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി ടി രവീന്ദ്രന്,ഹയര്‍സെക്കന്‍ഡറി ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ ഷിബു കെ,ആര്, പിഎസി മെമ്പര്‍മാരായ സാജിദ് പി കെ,രാജേന്ദ്രന്എം കെ,രവീന്ദ്രന്.കെ,ഹരി.എ,സുദര്ശനന് കെ.ഡി, വോളണ്ടിയര്‍ ലീഡര്‍ അമല്‍ദേവ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍