തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തി
പുല്‍പ്പള്ളി:ഭാരത കത്തോലിക്ക സഭയില്‍ കുടുംബങ്ങളുടെ വിശുദ്ധയായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ ശിശുമല ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടന്നു.മാനന്തവാടി രൂപ ത യില്‍ ആദ്യമായിട്ടാണ് വിശുദ്ധയുടെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചത്.തിരുശേഷിപ്പിന് പള്ളിത്താഴെ കവലയില്‍ സ്വീകരണം നല്കി.തുടര്‍ന്ന് ദേവാലയത്തിലേക്ക് വിളംബര ജാഥ നടത്തി.തിരുശേഷിപ്പ് പ്രതിഷ്ഠക്കും വിശുദ്ധ കുര്ബാനക്കും ചെറുപുഷ്പ മിഷന് ലീഗ് ഡയറക്ടര്‍ ഫാ.ഷിജു ഐക്കര കാനായില്‍,ഫാ.സജി കോട്ടായില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍