ചുറ്റുവിളക്ക് ആറാട്ടുമഹോത്സവം
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശ്രീ മുരിക്കന്മാര് ദേവസ്വത്തിലെ ഈ വര്‍ഷത്തെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി 2 മുതല്‍ 8 വരെ നടക്കും.ഉത്സവാഘോഷം പ്ലാസ്റ്റിക് രഹിതമാക്കാനാണ് തീരുമാനം. ജനുവരി 3 ന് കൊടിയേറ്റവും 4ന് ഇളനീര്‍കാവ് വരവും 5ന് പ്രസാദഊട്ട്, ചുറ്റുവിളക്ക്, താലം എന്നീ പരിപാടികളും 6ന് രാവിലെ ചേടാറ്റിന്‍കാവില്‍ കലശം, 7ന് രാവിലെ കാളിയമ്പലത്തില്‍ കലശം, സന്ധ്യക്ക് ആറാട്ടു ഘോഷയാത്രയും നടക്കും.ഉത്സവാഘോഷത്തിന്റെ നടത്തിപ്പിനായി എം. ബി. രാമകൃഷ്ണന് പ്രസിഡന്റും ഷാജിദാസ് സെക്രട്ടറിയുമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍