ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
പനമരം:പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കുക,ഇ.സി.ജി, എക്സറേ സംവിധാനം കാര്യക്ഷമമാക്കുക,സെക്യൂരിറ്റി സ്റ്റാഫിനെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ പനമരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്ക്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.എച്ച്.സി യുടെ പ്രവര്‍ത്തന നടത്തിപ്പില്‍ വീഴ്ച വരുത്തുന്ന പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും, ഇത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും മാര്‍ച്ച് ഉത്ഘാടനം ചെയ്ത ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്‍ സെക്രട്ടറി ജിതിന് കെ ആര് പറഞ്ഞു. ഫൈസല്‍ അധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ദിലീപ് സ്വാഗതം പറഞ്ഞു.സനല്‍ കുമാര്‍ സജേഷ് സെബാസ്റ്റ്യന്‍, ഗഇ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. ഷാനവാസ് നന്ദി രേഖപ്പെടുത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍